വാർത്ത: സ്ഥലം മാറി പോകുന്ന കണ്ണൂർ എഡിഎമ്മിന് നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ വിളിക്കാതെ കടന്നു ചെന്ന് എഡിഎമ്മിനെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ അവഹേളിച്ചു. അഴിമതിക്കാരനെന്ന പ്രതീതി ചാർത്തി കൊടുത്തു. സംഭവം തിങ്കളാഴ്ച്ചയായിരുന്നു. ഇന്ന് ചൊവ്വാഴ്ച എഡിഎമ്മിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യുക. ക്ഷണിക്കപ്പെടാത്ത യോഗത്തിൽ വലിഞ്ഞുകയറി ചെന്ന് യാത്രയയപ്പിൽ ബഹുമാനിതനാകേണ്ട വ്യക്തിയെ പരസ്യമായി അവഹേളിച്ച ദിവ്യ ക്രിമിനലാണ് എന്ന് വ്യക്തമാകുകയാണ്. അഴിമതിക്കാരനായിരുന്നു എങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിലും ഭരണകക്ഷിയിൽ നിർണായക സ്ഥാനമുള്ള നേതാവെന്ന നിലയിലും അധികാരമുപയോഗിച്ചും നടപടി എടുക്കാമായിരുന്നിട്ടും ചെയ്യാതിരുന്ന ശേഷം യാത്രയയപ്പിന് കയറി ചെന്ന് വിപ്ലവ വേഷം കെട്ട് നടത്തിയതിലൂടെ ദിവ്യയുടെ ഉദ്ദേശം ശുദ്ധമല്ലെന്ന് വ്യക്തം. മാത്രമല്ല ഇത്രയും വിശുദ്ധ ചമയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യുടെയും കുടുംബത്തിൻ്റെയും സ്വത്തുക്കളെപ്പറ്റി അന്വേഷണം നടത്തണം. ദിവ്യയുടെ കുടുംബത്തിൽ ഒരു വിധ അഴിമതിയും നടത്താതെ സമ്പാദിച്ചത് എന്തൊക്കെയുണ്ടെന്ന് അറിയേണ്ടത് ജനത്തിൻ്റെ ആവശ്യമാണ്. പി.പി.ദിവ്യ സി പി എം കാരിയാണ്. ആ ദിവ്യമായ പാർട്ടിയുടെയും നേതാക്കളുടെയും സ്വത്തുക്കളെ ജനം വിചാരണ ചെയ്യണം. എവിടുന്നുണ്ടായി ഈ സമ്പത്ത് ? പറയണം ദിവ്യ. സിപിഎം ൻ്റെ ദിവ്യ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കൂട്ടത്തോടെ അതിസമ്പന്നരായത് എങ്ങനെയെന്ന് കോടതിയും പത്രങ്ങളിലെ വാർത്തകളും ചർച്ച ചെയ്തു വരികയാണ്. അതേ വിജയൻ വാഴുന്ന പാർട്ടിയിൽ തന്നെയല്ലേ ദിവ്യ ഇപ്പോഴുമുള്ളത്? അതോ ബിജെപിയിലേക്ക് പോയോ?
ദിവ്യയും അഴിമതി ലോകത്ത് തന്നെയാണ് ജീവിക്കുന്നതും ഭരിക്കുന്നതും പ്രവർത്തിക്കുന്നതും. പല അഴിമതിക്കാരുടെ ഒപ്പവും അത്താഴം കഴിച്ചു ജീവിക്കുന്ന ദിവ്യ അഴിമതി വിരുദ്ധത അധികം തള്ളരുത്. അഴിമതിക്കാരെ വിമർശിക്കാൻ ദിവ്യ എന്ന വ്യക്തിക്കോ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനോ സി പി എം പ്രവർത്തകയ്ക്കോ യാതൊരു വിധ യോഗ്യതയുമില്ല. ജില്ലാ പഞ്ചായത്തിൻ്റെ വകയിൽ നടപ്പിലാക്കിയ എത്രയോ പദ്ധതികളിൽ അഴിമതി നടന്നിട്ടുണ്ടാകാം? പരിശോധിച്ചാൽ ദിവ്യയും കുടുങ്ങുക, മാന്യത ചമയാൻ ഇറങ്ങി പുറപ്പെട്ട പി.പി.ദിവ്യ തന്നെയാകാം. 4 വർഷത്തിനുള്ളിൽ പൊതുജനം ദിവ്യയ്ക്കൊപ്പം കണ്ടിട്ടുള്ള അഴിമതിക്കാരെ ഐഡൻ്റി ഫൈ ചെയ്യാൻ ചാലഞ്ച് നടത്തിയാൽ പാർട്ടി തന്നെ പാതാളത്തിൽ പോകും. ശീലാവതി ചമയാം... പക്ഷെ നിൽക്കുന്ന തറ വൃത്തിയുള്ളതായിരിക്കണം. നടക്കുന്ന വഴി വൃത്തിയുള്ളതാകണം, രാഷ്ട്രീയ പാരമ്പര്യം ശുദ്ധ ത ഉള്ളതായിരിക്കണം. ഇതിൽ എന്തെങ്കിലും ഒന്നിൽപോലും മാർക്ക് വട്ടപ്പൂജ്യത്തിന് മുകളിലേക്ക് കാണിക്കാൻ പി.പി.ദിവ്യയുടെ ഭരണത്തിനോ പാർട്ടിക്കോ നേതാക്കൾക്കോ ഇല്ല. മൈനസിലേക്കും നെഗറ്റീവിലേക്കും വീണ് നീന്തിത്തുടിക്കുന്ന ദിവ്യയും പാർട്ടിയും ദിവ്യത്വം പറഞ്ഞത് കോമഡിയാണ്. ലേശം ഉളുപ്പൊക്കെ വേണ്ടേ ദിവ്യേ? അഴിമതി തുടച്ചു നീക്കാൻ ദിവ്യ ഇറങ്ങിയ സ്ഥലമാണ് പ്രധാന കോമഡി. ജില്ലാ പഞ്ചായത്തേ.. അതും പോരാഞ്ഞിട്ട് അഴിമതിക്കാരേ തുടച്ചു നീക്കാൻ ദിവ്യപ്രവർത്തിക്കുന്ന പാർട്ടിയാണ് അതിനേക്കാൾ കോമഡി. ദുരന്തം.
മാതൃഭൂമി റിപ്പോർട്ടുകൾ ചുവടെ. ആദ്യം ഇന്നലെ സംഭവിച്ചതിനെ കുറിച്ചുള്ള വാർത്ത.
കണ്ണൂർ: എ.ഡി.എമ്മിനെതിരേ ഗുരുതര അഴിമതി ആരോപണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ. എ.ഡി.എം. നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ കളക്‌ടറുടെ സാന്നിധ്യത്തിലാണ് അഴിമതി ആരോപണം നടത്തിയത്. പെട്രോൾ പമ്പിന് എൻ.ഒ.സി. നൽകാൻ എ.ഡി.എം. വഴിവിട്ടനീക്കങ്ങൾ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തൻ്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോൾ പുറത്തുവിടുമെന്നും അവർ പറഞ്ഞു.
മുമ്പുണ്ടായിരുന്ന എ.ഡി.എമ്മുമായി നിരവധി തവണ വിളിക്കുകയും പറയുകയുമൊക്കെ ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാൽ, ഇദ്ദേഹം വന്നതിന് ശേഷം അങ്ങനെയുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ, ഞാൻ ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ചെങ്ങളായിയിലെ ഒരു പെട്രോൾ പമ്പിന്റെ എൻ.ഒ.സിയുമായി ബന്ധപ്പെട്ടാണ് വിളിച്ചത്. ആ സൈറ്റ് ഒന്ന് പോയി നോക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്. വീണ്ടും ആ ആവശ്യത്തിന് വിളിക്കേണ്ടി വന്നു. പിന്നീട് സൈറ്റ് പോയി നോക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
എന്നാൽ, തീരുമാനമൊന്നും ആയിട്ടില്ലല്ലോ പ്രസിഡന്റേയെന്ന് പറഞ്ഞ് പിന്നീട് പലതവണ ആ സംരംഭകൻ എൻ്റെ ഓഫീസ് മുറിയിൽ വന്നു. തീരുമാനം ആകുമെന്ന് ഞാനും പറഞ്ഞു. എന്നാൽ, ആ പ്രദേശത്ത് അൽപ്പം വളവും തിരിവുമെല്ലാം ഉള്ളതിനാൽ എൻ.ഒ.സി. നൽകാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതായി പിന്നീട് അറിയാൻ സാധിച്ചു. ഇത് കുറച്ച് മാസങ്ങൾക്ക് മുമ്പുതന്നെ നടന്ന കാര്യമാണെന്നും പി.പി. ദിവ്യ അറിയിച്ചു.
ഇപ്പോൾ ഇദ്ദേഹം പോകുന്നത് കൊണ്ട് ആ സംരംഭകന് എൻ.ഒ.സി. കിട്ടിയെന്ന് അറിഞ്ഞു. ഏതായാലും നന്നായി, ആ എൻ.ഒ.സി. എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയാം. ആ എൻ.ഒ.സി. നൽകിയതിന് ഇദ്ദേഹത്തിനോട് നന്ദി പറയാനാണ് ഞാൻ ഇപ്പോൾ ഈ പരിപാടിയിൽ പങ്കെടുത്തത്. ജീവിതത്തിൽ സത്യസന്ധത എപ്പോഴും പാലിക്കണം. കണ്ണൂരിൽ അദ്ദേഹം നടത്തിയത് പോലെയുള്ള പ്രവർത്തനങ്ങൾ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലത്ത് നടത്തേണ്ടത്.
നിങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ആളുകളെ സഹായിക്കുക. സർക്കാർ സർവീസാണ് ഒരു നിമിഷം മതി എന്തെങ്കിലുമൊക്കെ സംഭവിക്കാൻ. ആ നിമിഷത്തെ കുറിച്ച് ഓർത്ത് മാത്രമായിരിക്കണം നമ്മളെല്ലാം പേന പിടിക്കേണ്ടത് എന്നുമാത്രമാണ് ഞാൻ ഇപ്പോൾ പറയുന്നത്. ഉപഹാരം സമർപ്പിക്കുന്ന ചടങ്ങിന് മുമ്പ് ഞാൻ ഇവിടെ നിന്ന് ഇറങ്ങുകയാണ്. അതിന് പ്രത്യേക കാരണമുണ്ട്. ആ കാരണം രണ്ട് ദിവസം കൊണ്ട് നിങ്ങൾ എല്ലാവരും
അറിയു'മെന്ന് പറഞ്ഞാണ് ദിവ്യ വേദിവിട്ടത്.
ഇപ്പോൾ പുറത്തു വന്ന വാർത്ത.
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ച എ.ഡി.എം. മരിച്ച നിലയിൽ. കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിനെയാണ് അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിന്റെ ക്വാട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോൾ പമ്പിന് എൻ.ഒ.സി. നൽകാൻ എ.ഡി.എം. വഴിവിട്ടനീക്കങ്ങൾ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തൻ്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോൾ പുറത്തുവിടുമെന്നുമായിരുന്നു അവർ പറഞ്ഞത്.
പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്‌ച ചുമതലയേൽക്കാൻ ഇരിക്കെയാണ് മരണം. പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീൻ ബാബു. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടയ്ക്ക് പോകുമെന്നായിരുന്നു അയൽവാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോൾ വീട്ടിൽ നിന്ന് പോയി എന്നാണ് കരുതിയത്.
യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായി എത്തിയ പി.പി. ദിവ്യ പരസ്യമായി ആരോപണം ഉന്നയിക്കുകയായിരുന്നു.
P.P. A saint called Divya and a divine party of Divya - the death of Naveen Babu.